കണ്ണൂർ: മൂക്കോളം മുങ്ങിയാൽ പിന്നെന്ത് കുളിരാനാണ് എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കി കാഫിർ വിഷയത്തിൽ നാണമില്ലാതെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വന്നതിന് പിന്നാലെ ഡിവൈഎഫ്ഐ പ്രസിഡൻ്റ് വസീഫും സെക്രട്ടറി സനോജും കൂടി എത്തിയതാണ് രാഷ്ട്രീയ വീക്ഷകർക്ക് തമാശയായി മാറിയത്. ഇനി എസ്എഫ്ഐയും സിഐടിയുവും കൂടി ന്യായീകരിച്ചാൽ സംഭവം ഗംഭീരമാകും. ഉടൻ അതും പ്രതീക്ഷിക്കാം. കാഫിർ പോസ്ടിങ്ങ് നടത്തിയ റിബേഷിനെ ക്രൂശിക്കാൻ അനുവദിക്കില്ല എന്നൊക്കെയാണ് വസീഫിൻ്റെയും സനോജിൻ്റെയും ന്യായീകരണ തമാശ. ക്രൂശീകരണം എന്നൊക്കെപ്പറഞ്ഞാൽ റിബേഷൊക്കെ അത്രയ്ക്ക് മഹാനാണ് എന്നൊക്കെ പറയുന്ന കോമഡി സാംസ്കാരിക കേരളത്തിന് താങ്ങാനാകുമോ ഡി വൈ എഫ് ഐ ക്കാരേ.
വാർത്ത ഇങ്ങനെയാണിപ്പോൾ -
കാഫിർ സ്ക്രീൻഷോട്ടിന്റെ പേരിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്ന് സംസ്ഥാന നേതൃത്വം. സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് റിബേഷ് ആണെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. അദ്ദേഹത്തിൻ്റെ ഫോൺ വിശദമായ പരിശോധനക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തിൽ മാധ്യമങ്ങളും ലീഗ്, കോൺഗ്രസ് നേതൃത്വവും അനാവശ്യമായി റിബേഷിനെ പ്രതിയാക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് വി. വസീഫും ജനറൽ സെക്രട്ടറി വി.കെ സനോജും പറഞ്ഞു.
റിബേഷ് ഡിവൈഎഫ്ഐ നേതാവാണ്. അദ്ദേഹത്തിനുമേൽ സംഘടനക്ക് ഉത്തരവാദിത്തമുണ്ട്. ക്രൂശിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. റിബേഷാണ് സ്ക്രീൻഷോട്ട് ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞിട്ടില്ല. അന്വേഷണം പൂർത്തിയാവുമ്പോൾ ലീഗ്, കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു.
After Govinda, DYFI and kafir are on the scene with justification